അലുവ അതുൽ കൊലപാതക കേസിൽ മു‍ഴുവൻ പ്രതികളെയും വേഗം പിടികൂടാൻ ക‍ഴിഞ്ഞു: ഹേമലത ഐപിഎസ്


അലുവ അതുൽ കൊലപാതക കേസിൽ മു‍ഴുവൻ പ്രതികളെയും വേഗം പിടികൂടാൻ ക‍ഴിഞ്ഞുവെന്ന് ഹേമലത ഐപിഎസ്. കേസിലെ പ്രധാന പ്രതികളെയെല്ലാം ഇന്നലെ തന്നെ പിടികൂടാൻ സാധിച്ചു. നാല് പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം തമിഴ്നാട് അതിർത്തിയിലടക്കം അന്വേഷണം കേന്ദ്രീകരിച്ചുവെന്ന് അവർ പറഞ്ഞു.

പ്രധാന പ്രതികൾ ആറ് പേരും സഹായികൾ നാലു പേരുമാണ്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്നതായിരിക്കും. അതുൽ അക്രമിക്കപ്പെടുമെന്ന് ഇന്റജിലൻസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നും അതിൽ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഹേമലത ഐപിഎസ് പറഞ്ഞു.

അതേസമയം, മുഴുവൻ പ്രതികളെയും സംഭവം അറിഞ്ഞ ഉടനെ തന്നെ തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമചന്ദ്രനാഥ് ഐപിഎസിൻ്റെയും, കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ശ്രീമതി ഹേമലത ഐപിഎസിന്റെയും മേൽനോട്ടത്തിൽ, തിരുവനന്തപുരം റൂറൽ എസ് പി ജുവനപ്പടി മഹേഷ് കരുനാഗപ്പള്ളി എ.സി.പി, സി ജോൺ, എ എസ് പി അമൃത ഐ പി എസ്, കൊല്ലം എ സി പി രാജേഷ് ടി ആർ, ചാത്തന്നൂർ എ സി പി അനുരൂപ് സ്പെഷ്യൽ സ്പെഷ്യൽ ബ്രാഞ്ച് എ സി പി ജോസ് ഫിലിപ്പ്, കൊല്ലം കൺട്രോൾ റൂം സി ഐ രതീഷ്, കിളികൊല്ലൂർ സി ഐ ജയപ്രകാശ്, ഓച്ചിറ സി ഐ പ്രസാദ്, തെക്കുംഭാഗം സി ഐ ബിനു എന്നിവരുടെ നേതൃത്വത്തിലും, ഡാൻസ് ടീം അംഗങ്ങളും കരുനാഗപ്പള്ളി പൊലീസും ചേർന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال