മാവൂർ: വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ മാവൂർ കായലം സ്വദേശി പിടിയില്‍.കണ്ടിയിൽ വീട്ടിൽ രാഘവൻ (63 ) നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2026 മാര്‍ച്ചില്‍ 15 വയസുകാരനായ വിദ്യാര്‍ഥിയെ ഉത്സവപ്പറമ്പിൽ നിന്നും പ്രതി കുട്ടികൊണ്ടുപോയി മോഷണക്കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് മദ്യം നല്‍കിയശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
തുടർന്ന് വിദ്യാര്‍ഥിയുടെ പരാതിയിൽ മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ മാവൂരിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.