തോ​ട്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി; ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്


തി​രു​വ​മ്പാ​ടി : അ​ഗ​സ്ത്യ​ൻ​മു​ഴി – കൈ​ത​പ്പൊ​യി​ൽ റോ​ഡി​ലെ പ​യ്യ​ടി​മു​ക്ക് തോ​ട്ടി​ലേ​ക്ക് (ഒ​ര​പ്പു​തോ​ട്) ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

ക​ക്കൂ​സ് മാ​ലി​ന്യം തോ​ട്ടി​ലൂ​ടെ ഒ​ഴു​കി ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​ൽ നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ദു​ർ​ഗ​ന്ധം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. ജി​ല്ല​യി​ൽ ഷി​ഗെ​ല്ല, മ​ഞ്ഞ​പ്പി​ത്തം, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. കു​ടി​വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക​യും തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത് ലാ​ലും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. വി. ​പ്രി​യ​യും പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ലം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ്മി​ത ബാ​ബു, കെ.​ബി. റി​നി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​നീ​ർ, പി​എ​ച്ച്ഐ എ​സ്.​എം.​അ​യ​ന , ജൂ​ണി​യ​ര്‍ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് മു​സ്ത​ഫ ഖാ​ൻ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال