തൃശൂർ പൂരം എക്സിബിഷൻ; പവലിയനിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ പൂരം എക്സിബിഷനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പവലിയനിൽ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും താല്പര്യമുള്ളവരിൽ നിന്നും ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ കുടുംബശ്രീ, ചെറുകിട വ്യവസായ, പരമ്പരാഗത, കരകൗശല, പട്ടികജാതി അല്ലെങ്കിൽ പട്ടിക വർഗ്ഗ സംരംഭകർ മാർച്ച് 24ന് വൈകീട്ട് അഞ്ചിന് മുൻപായി വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ഉദ്യം രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം മാനേജർ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, അയ്യന്തോൾ, തൃശ്ശൂർ - 680003 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഐസ്ക്രീം, ജ്യൂസ്, ചായ, കാപ്പി, പാനീയങ്ങൾ, ലഘുഭക്ഷണ ഇനങ്ങൾ എന്നിവയുടെ വില്പനക്ക് സ്റ്റാൾ അനുവദിക്കുന്നതല്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال