ഗുരുവായൂർ മാണിക്കത്ത് പടിയിൽ വളർത്തുനായയുടെ ആക്രമണം; നാലുപേർക്ക് പരിക്കേറ്റു


ഗുരുവായൂർ മാണിക്കത്ത് പടിയിൽ വളർത്തുനായയുടെ ആക്രമണം. നാലുപേർക്ക് പരിക്കേറ്റു. പുന്ന വീട്ടിൽ കുട്ടൻ എന്ന ജഗന്നിവാസൻ (62), സഹോദരി നന്ദിനി (55), കറുത്തവക ഗംഗാധരൻ (70), കൊച്ചുപറമ്പിൽ ഇല്യാസ് മകൻ അമൽ (11) എന്നിവർക്കാണ് കടിയേറ്റത്. കുട്ടൻ വീട്ടിൽ വളർത്തിയിരുന്ന നായയാണ് അക്രമാസക്തനായത്. കുട്ടനെയും സഹോദരിയെയും ആക്രമിച്ച ശേഷം നായ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗംഗാധരനെ നായ ആക്രമിച്ചു. തുടർന്ന് മദ്രസയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അമലിന് കടിയേറ്റത്. പരിക്കേറ്റവർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലുമായി ചികിത്സ തേടി. പേവിഷബാധ ലക്ഷണങ്ങളോടെ ഓടിനടന്ന് ആക്രമണ സ്വഭാവം കാണിച്ച നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال