പത്തനംതിട്ട: വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ആറ്റിൽ ചാടി പ്രതി. കൂടെ ചാടിയ പൊലീസ് സാഹസികമായി പ്രതിയെ പിടികൂടി. ആറന്മുള പോലീസ് ആണ് ആറ്റിൽ കൂടെ ചാടി സാഹസികമായി പ്രതിയെ പിടികൂടിയത്. കോഴഞ്ചേരി സ്വദേശി പ്രസന്നയുടെ നാലു പവനോളം വരുന്ന മാലയാണ് വീട്ടിൽ അതിക്രമിച്ചു കയറി രാജേഷ് പൊട്ടിച്ചോടിയത്. ആറ്റിൽ നിന്ന് പ്രതിയെ പൊക്കിയെങ്കിലും തൊണ്ടിമുതൽ കിട്ടിയില്ല. കുറുന്താർ സ്വദേശിയാണ് പ്രതി രാജേഷ്.
വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ആറ്റിൽ ചാടി: കൂടെ ചാടിയ പൊലീസ് സാഹസികമായി പ്രതിയെ പിടികൂടി
byArjun.c.s
-
0