വീ​ടി​നു​നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സ്; പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം


വ​ട​ക​ര: തോ​ട​ന്നൂ​രി​ല്‍ കെ​എ​സ് യു ​ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം. കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ മി​ഥു​ന്‍​ലാ​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ന്ദ​ത്ത്കാ​വ് യു​പി സ്‌​കൂ​ളി​ലേ​ക്കാ​ണ് യു​ഡി​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

മി​ഥു​ന്‍​ലാ​ലി​നെ സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് ഉ​ട​ന്‍ ജോ​ലി​യി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.​മു​ന്‍ എം​എ​ല്‍​എ പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ​വ​ര്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ തു​ട​രു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ള്‍​ക്കും സ​മൂ​ഹ​ത്തി​നും തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ല്‍ അ​തു​ല്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പി.​എം ക​ണാ​ര​ന്‍, പി.​എം.​അ​ബൂ​ബ​ക്ക​ര്‍, യൂ​സ​ഫ് അ​ലി, ബി​ജി​ത്ത് ലാ​ല്‍, ച​ന്ദ്ര​ന്‍ മൂ​ഴി​ക്ക​ല്‍, ബ​വി​ത്ത് മ​ലോ​ല്‍, ബ​ബി​ന്‍ ലാ​ല്‍ സി.​ടി.​കെ, റ​നീ​ഷ് പി.​കെ, സി​നാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​റ്റാ​രോ​പി​ത​നാ​യ അ​ധ്യാ​പ​ക​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് യു​ഡി​വൈ​എ​ഫ് തീ​രു​മാ​നം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال