ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ക്രൂഡ് ഓയിൽ വില ആശങ്കയിൽ



തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് നീങ്ങുന്ന ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ നിലയിലേക്ക് കൂപ്പുകുത്തി. അമേരിക്കൻ ഡോളറിനെതിരെ 93.84 രൂപ എന്ന നിരക്കിലാണ് ഇന്ത്യയുടെ കറൺസി ഇന്ന് രാവിലെ വ്യാപാരം നടത്തിയത്. പശ്ചിമേഷ്യയിൽ അമേരിക്ക ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതാണ് രൂപയ്ക്ക് വിനയായത്. ഹോർമുസ് കടലിടുക്കിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ ക്രൂഡ് ഓയിൽ വിലയെ സാരമായി ബാധിച്ചു .

ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 113 ഡോളറായി ഉയർന്നതോടെ എന്ന ഇറക്കുമതിക്ക് വേണ്ടി വലിയ അളവിൽ രാജ്യത്തിന്റെ ഡോളർ നിക്ഷേപം കുറഞ്ഞതാണ് രൂപയുടെ മൂല്യത്തെ സാരമായി ബാധിച്ചത്.ഒപ്പം ആഗോളവിപണിയിലെ ആശങ്കകളെ തുടർന്ന് വിദേശ നികക്ഷേപകർ വലിയ തോതിൽ ഇന്ത്യൻ നിക്ഷേപങ്ങൾ വിറ്റഴിച്ച് കടന്നു കളയുന്നതും രൂപയ്ക്ക് പാരയായി. റിപോർട്ടുകൾ പ്രകാരം ഈ മാസം മാത്രം നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും ശതകോടികൾ പിൻവലിച്ചു കഴിഞ്ഞു.ഇറാൻ-ഇസ്രായേൽ-അമേരിക്ക യുദ്ധം ഇനിയും തുടർന്നാൽ അത് പണപ്പെരുപ്പത്തിനും രാജ്യത്തിൻറെ സാമ്പത്തിക സുരക്ഷിതത്വത്തിനും വരെ ഭീക്ഷണി ആയേക്കാം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال