നിർണായക ഭരണനിയമനങ്ങൾ; എം. ആർ. അജിത് കുമാർ ബെവ്കോ എംഡി; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിർണായക ഭരണനിയമനങ്ങൾ നടത്തിയതായി റിപ്പോർട്ട്. നിലവിൽ എം. ആർ. അജിത് കുമാർ വഹിച്ചിരുന്ന കേരള സ്റ്റേറ്റ് ബെവറേജസ് കോർപ്പറേഷൻ ചെയർമാൻ പദവിയോടൊപ്പം ഇനി മാനേജിംഗ് ഡയറക്ടറുടെ ചുമതലയും അദ്ദേഹം വഹിക്കും എന്നാണ് ലഭിക്കുന്ന വിവരം.ഇതുവരെ ബെവ്കോ എംഡിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജി ആയി നിയമിച്ചു. ഇതിനുമുമ്പ് എം. ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ ഉത്തരവ് പുറത്തിറക്കിയത്. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർ താൽക്കാലികമായി എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കും. കഴിഞ്ഞ വർഷം ജൂലൈ 28-നാണ് എം. ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال