ആംബുലൻസിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; ഗുരുതര പരിക്ക്

വയനാട് ചുരം ഇറങ്ങിവരികയായിരുന്ന ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കന്യാകുമാരി ആലത്തുകുളം സ്വദേശി പ്രകാശനാണ് (42) ആംബുലൻസിന് മുന്നിലേക്ക് ചാടി ഗുരുതരമായി പരിക്കേറ്റത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നും രോഗിയുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് അതിവേഗം വരികയായിരുന്ന ആംബുലൻസിന് മുന്നിലേക്കാണ് ഇയാൾ പെട്ടെന്ന് ചാടിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നില വഷളായതിനെ തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال