ചേര്‍ത്തല: നഗരത്തിലെ ഗവ. എല്‍പി സ്കൂളിലെ സ്കൂള്‍ ബസില്‍ വിദ്യാര്‍ഥിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ ഡ്രൈവര്‍ അറസ്റ്റില്‍. നഗരസഭ 29-ാം വാര്‍ഡ് തെക്കേപുളിമൂട്ടില് ബേബി (57) ആണ് അറസ്റ്റിലായത്.
ബസില്‍വച്ച് കുട്ടിക്കു മിഠായി വാങ്ങി നല്കി അതിക്രമം കാട്ടിയെന്നാണ് കേസ്. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ചേര്‍ത്തല ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.