കുണ്ടന്നൂരിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ യുവാവിന്റെ മൃതദേഹം


തൃശ്ശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ യുവാവിന്റെ മൃതദേഹം. കുണ്ടന്നൂർ പുഞ്ചയിൽ സധുൽകൃഷ്ണന്റെ മൃതദേഹമാണ് പിറന്നാൾ ദിനത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ക്വാറിയിലെ പ്ലാന്റ് നോക്കുവാൻ എത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സമീപത്തെ പറമ്പിൽ നിന്ന് ബൈക്ക് കണ്ടെത്തിയതോടെയാണ് മൃതദേഹം സാധുലിന്റേതാണെന്ന് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പാണ് സാധുൽ അവസാനമായി വീട്ടിൽ എത്തിയതെന്നും സാധുൽ ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറയുന്നു. പാറയുടെ മുകളിൽ നിന്ന് വീണുള്ള മരണമെങ്കിലും, ആത്മഹത്യ എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിട്ടില്ല. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് ഊർജ്ജിത അന്വേഷണം നടത്തുന്നുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال