വൈപ്പിന്‍: കേരളം ആയിരുന്നു തന്റെ കർമമണ്ഡലമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. കൊച്ചിയിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്നു രാവിലെ ചെറായി ബീച്ച് ടൂറിസ്റ്റ് കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെയാണ് ഇങ്ങനെ പ്രതികരിച്ചത്.
എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്ന കാലത്ത് ബീച്ചിന്റെ വികസനത്തിനായി നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം സ്മരിച്ചു. ഇവിടത്തെ ജനങ്ങളുമായി ഒരുപാട് ഇടപഴകലുകള്‍ നടത്തിയിട്ടുണ്ട്. ചെറായി ബീച്ച് മനോഹരമാണ്. ഇത് സംരക്ഷിച്ചു നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സന്ദര്‍ശനത്തിനിടെ ഒട്ടനവധി സംഘടനാ നേതാക്കളുമായും അദ്ദേഹം സൗഹൃദം പങ്കുവച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും ഗ്യാനേഷ് കുമാറിനൊപ്പം ഉണ്ടായിരുന്നു.