മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി നാടൻ മഞ്ഞൾ വിത്ത് വിതരണം ചെയ്തു

 അന്തർദേശീയ പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ  ഔഷധസസ്യങ്ങളിൽ നിന്നും മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള 
 ഗുണമേന്മ കൂടുതലുള്ള ആലത്തൂർ - പുതുക്കോട് നാടൻ മഞ്ഞൾ വിത്തുകളുടെ വിതരണോദ്ഘാടനം ഓയിസ്‌ക സെക്രട്ടറി ജനറൽ ശ്രീ അരവിന്ദ് ബാബുവിന് നൽകി സിനിമാതാരം  ജയരാജ് വാര്യർ നിർവഹിച്ചു. ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ട് ഡോ. കെ. എസ്. രജിതൻ അദ്ധ്യക്ഷത വഹിച്ചു. ഔഷധി മാനേജിംഗ് ഡയറക്ടറും സംസ്ഥാന ഔഷധ സസ്യ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. ടി. കെ.  ഹൃദീക് മുഖ്യാതിഥി ആയിരുന്നു. ഇസാഫ് ഡയറക്ടർ മറീന പോൾ തോമസ്, കശുവണ്ടി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.  ജലജ, ഡോ. പി. ബി. പുഷ്പലത, ഡോ. മിനിരാജ്, ഡോ. സോണി പീറ്റർ, ഇ. സത്യഭാമ ടീച്ചർ, പി. കെ. നളിൻ തുടങ്ങിയവർ പ്രസംഗിച്ചു.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال