സം​​​സ്ഥാ​​​ന​​​ത്ത് പ​​​ക​​​ൽ​​​ച്ചൂ​​​ട് ഉ​​​യ​​​രു​​​ന്നു: ജാഗ്രത


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ം: സം​​​സ്ഥാ​​​ന​​​ത്ത് പ​​​ക​​​ൽ​​​ച്ചൂ​​​ട് ഉ​​​യ​​​രു​​​ന്നു. മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ക​​​ൽസ​​​മ​​​യ​​​ത്തെ കൂ​​​ടി​​​യ താ​​​പ​​​നി​​​ല 35 ഡി​​​ഗ്രി സെ​​​ൽ​​​ഷസി​​​നും മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​താ​​​യാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. പ​​ക​​​ൽ​​​ച്ചൂ​​​ടി​​​നൊ​​​പ്പം യു​​​വി വി​​​കി​​​ര​​​ണ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത​​​യും തോ​​​തു​​​മു​​​യ​​​ർ​​​ന്ന​​​തും ആ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യാ​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് മൂ​​​ന്നു​​​വ​​​രെ നേ​​​രി​​​ട്ട് സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ൽ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ദാ​​​ഹ​​​മി​​​ല്ലെ​​​ങ്കി​​​ലും നി​​​ർ​​​ജ​​​ലീ​​​ക​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വെ​​​ള്ളം ധാ​​​രാ​​​ള​​​മാ​​​യി കു​​​ടി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.

യു​​​വി വി​​​കി​​​ര​​​ണത്തോ​​​ത് പ​​​ല ജി​​​ല്ല​​​ക​​​ളി​​​ലും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ട​​​വി​​​ട്ടു​​​ള്ള വേ​​​ന​​​ൽമ​​​ഴ നേ​​​രി​​​യ തോ​​​തി​​​ൽ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ​​​ക​​​ൽ​​​ച്ചൂ​​​ടി​​​നെ നേ​​​രി​​​ടാ​​​ൻ ഇ​​​തു പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നാ​​​ണ് നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാ​​​റി​​​ലും കോ​​​ന്നി​​​യി​​​ലും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലു​​​മാ​​​ണ് ഇ​​​ക്ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യു​​​വി നി​​​ര​​​ക്ക് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന​​​ത്. ചെ​​​ങ്ങ​​​ന്നൂ​​​രും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യും തൃ​​​ത്താ​​​ല​​​യും പൊ​​​ന്നാ​​​നി​​​യും യു​​​വി വി​​​കി​​​ര​​​ണ തോ​​​തി​​​ൽ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കേ​​​ണ്ട സ്ഥ​​​ല​​​ങ്ങ​​​ളാ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​ക​​​ൽ താ​​​പ​​​നി​​​ല പി​​​ടി​​​വി​​​ട്ടു കു​​​തി​​​ക്കു​​​ന്പോ​​​ൾ, ഇ​​​ക്ക​​​ഴി​​​ഞ്ഞ 21ന് ​​​കോ​​​ട്ട​​​യ​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 37.5 ഡി​​​ഗ്രി സെ​​​ൽ​​​ഷസാ​​​ണ്; ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​റ്റ​​​വും കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല. ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ശ​​​രാ​​​ശ​​​രി 35 ഡി​​​ഗ്രി​​​യാ​​​യി​​​രു​​​ന്ന പ​​​ക​​​ൽ താ​​​പ​​​നി​​​ല​​​യാ​​​ണ് ര​​​ണ്ടു ഡി​​​ഗ്രി​​​യി​​​ലേ​​​റെ ഉ​​​യ​​​ർ​​​ന്ന​​​ത്.

പാ​​​ല​​​ക്കാ​​​ട്ട് കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല 36.9 ഡി​​​ഗ്രി സെ​​​ൽ​​​ഷസി​​​ലെ​​​ത്തി. ഫെ​​​ബ്രു​​​വ​​​രി മാ​​​സം തു​​​ട​​​ങ്ങു​​​ന്പോ​​​ൾ പാ​​​ല​​​ക്കാ​​​ട്ടെ ശ​​​രാ​​​ശ​​​രി പ​​​ക​​​ൽ താ​​​പ​​​നി​​​ല 32.4 ഡി​​​ഗ്രി സെ​​​ൽ​​​ഷസാ​​​യി​​​രു​​​ന്നി​​​ട​​​ത്തുനി​​​ന്നാ​​​ണ് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ നാ​​​ല് ഡി​​​ഗ്രി​​​യി​​​ലേ​​​റെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​​ത്.പു​​​ന​​​ലൂ​​​രി​​​ൽ കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല 36.6 ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ​​​യും വെ​​​ള്ളാ​​​നി​​​ക്ക​​​ര​​​യി​​​ൽ 36.2 ഡി​​​ഗ്രി വ​​​രെ​​​യും 36.4 ഡി​​​ഗ്രി വ​​​രെ​​​യും ക​​​ണ്ണൂ​​​രി​​​ലും കോ​​​ഴി​​​ക്കോ​​​ട്ടും 35.8 ഡി​​​ഗ്രി വ​​​രെ​​​യും പ​​​ക​​​ൽ​​​ താ​​​പ​​​നി​​​ല ഉ​​​യ​​​ർ​​​ന്നു.

ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് പ​​​ക​​​ൽ താ​​​പ​​​നി​​​ല ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​ത് പ​​​ക​​​ൽ​​​ച്ചൂ​​​ട് കൂ​​​ടു​​​ന്ന​​​തി​​​ന്‍റെ ഒ​​​രു പ്ര​​​വ​​​ണ​​​ത​​​യാ​​​യാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്. ഈ ​​​മാ​​​സം ആ​​​ദ്യ ആ​​​ഴ്ച​​​യോ​​​ടെത​​​ന്നെ വേ​​​ന​​​ൽ​​​മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ വേ​​​ന​​​ൽ ക​​​ടു​​​പ്പ​​​മേ​​​റി​​​യ​​​താ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال