സൈ​നി​ക ക്യാ​ന്പി​ൽ നി​ന്ന് ആ​ന​ക്കൊ​മ്പു​ക​ൾ കാ​ണാ​താ​യ സം​ഭ​വം; ഇ​രു​നൂ​റോ​ളം പേ​രെ ചോ​ദ്യം ചെ​യ്തു


പേ​രൂ​ര്‍​ക്ക​ട: സൈ​നി​ക ക്യാ​ന്പി​ൽ നി​ന്ന് ആ​ന​ക്കൊ​മ്പ് കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​നൂ​റോ​ളം പേ​രെ പൂ​ജ​പ്പു​ര പോ​ലീ​സ് ഇ​തു​വ​രെ ചോ​ദ്യം ചെ​യ്തു. എ​ന്നാ​ല്‍ പോ​ലീ​സി​ന് ഇ​നി​യും യാ​തൊ​രു വ്യ​ക്ത​ത​യും കൈ​വ​ന്നി​ട്ടി​ല്ല.

ഈ​മാ​സം 11നാ​ണ് പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ല്‍ നി​ന്ന് ര​ണ്ട് കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ട് ആ​ന​ക്കൊ​മ്പു​ക​ള്‍ കാ​ണാ​താ​യ​ത്. മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ന് ക​ര​സേ​നാ മേ​ധാ​വി​യു​ടെ ക​മ​ന്‍​ഡേ​ഷ​ന്‍ ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് ന​ട​ത്തി​യ ഡി​ജെ പാ​ര്‍​ട്ടി​ക്കു​ശേ​ഷ​മാ​ണ് കൊ​മ്പു​ക​ള്‍ കാ​ണാ​താ​യ​തെ​ന്ന് പോ​ലീ​സും ഉ​റ​പ്പി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ സ്വ​കാ​ര്യ​വ്യ​ഹ​ന​ങ്ങ​ളെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു ക​ഴി​ഞ്ഞു.

എ​ന്നാ​ല്‍ സൈ​നി​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ല്‍ പ​രി​മി​തി​യു​ണ്ടെ​ന്നും എ​ന്നാ​ല്‍ ആ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ആ​ന​ക്കൊ​മ്പു​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​താ​ണ് അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി. ല

​ഭ്യ​മാ​യ വി​ര​ല​ട​യാ​ള​ങ്ങ​ളെ​ല്ലാം പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​വു​മാ​യി ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ എ​ന്തെ​ങ്കി​ലും തെ​ളി​വു ല​ഭി​ക്കു​മെ​ന്നു​മു​ള്ള നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സെ​ന്നും പൂ​ജ​പ്പു​ര സി.​ഐ പ​റ​ഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال