കുന്നംകുളം : ആർത്തവാവധി സ്ത്രീകളുടെ അവകാശമാണെന്നും ഇത് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തുന്ന ആദ്യത്തെ പ്രസ്ഥാനമായി സിപിഐ എം മാറുമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ തോമസ് ഐസക്ക്.
കുന്നംകുളം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എസി മൊയ്തീൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എൽഡിഡബ്ല്യുഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വനിതാ പാർലമെൻറ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിശു സംരക്ഷണത്തിൽ അമേരിക്കയെ കടത്തിവെട്ടിയ കേരളത്തിൽ വയോജന സംരക്ഷണവും വലിയതോതിൽ ഉയരേണ്ടതുണ്ടെന്നും അതിനായി പൊതു ഇടങ്ങളെ വയോജന സൗഹൃദം ആക്കുന്നതിന് ആവശ്യമായ പദ്ധതികളും എൽഡിഎഫിന്റെ പ്രകടനപത്രിയിൽ ഉണ്ടാകും. സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുക എന്നത് എൽഡിഎഫിന്റെ നയമാണ്, കുടുംബശ്രീ ഇതിൻറെ ഉദാഹരണമാണ്, ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ മുക്തമാക്കാൻ അവരെ സ്വയം ശാക്തീകരിക്കാൻ 20 ലക്ഷം സ്ത്രീകൾക്കെങ്കിലും അടുത്ത അഞ്ചു വർഷം കൊണ്ട് തൊഴിൽ ലഭ്യമാക്കും എന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
വെള്ളറക്കാട് നടന്ന വനിതാ പാർലമെൻ്റിൽ
നാഷണല്‍ മഹിള കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി എം പത്മിനി അധ്യക്ഷയായി. എൽഡിഡബ്ലിയുഎഫ് മണ്ഡലം കൺവീനർ സീത രവീന്ദ്രന്‍, ചെയർമാൻ സുബിത രാജേഷ്, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി കെ വാസു, എം ബാലാജി, മണ്ഡലം സെക്രട്ടറി എം എൻ സത്യൻ,
പത്മ വേണുഗോപാല്‍, സൗമ്യ അനിലന്‍, മീന സാജന്‍, ബിന്ദു ഗിരീഷ്, ബിന്ദു ധര്‍മ്മന്‍, അനില ജോസഫ്, കെ ഡി ബാഹുലേയൻ, കെ കൊച്ചനിയൻ എന്നിവര്‍ സംസാരിച്ചു.
സ്ത്രീകളുടെ അന്തസുയർത്തിയ എൽഡിഎഫ് സർക്കാരിന്റെ തുടർച്ചക്കായി രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.
