85 വ​യ​സ് പി​ന്നി​ട്ട​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും വീ​ട്ടി​ല്‍ വോ​ട്ട്ചെയ്യാനുള്ള അവസരം: 19നു ​മു​ന്പ് അ​പേ​ക്ഷി​ക്ക​ണം


കോ​​ട്ട​​യം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ 85 വ​​യ​​സു പി​​ന്നി​​ട്ട മു​​തി​​ര്‍​ന്ന വോ​​ട്ട​​ര്‍​മാ​​ര്‍​ക്കും ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ട്ട​​വ​​ര്‍​ക്കും വീ​​ട്ടി​​ലെ​​ത്തി വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷാ ഫോം (​​ഫോം 12 ഡി) ​​വി​​ത​​ര​​ണം തു​​ട​​ങ്ങി. ബി​​എ​​ല്‍​ഒ​​മാ​​ര്‍ വ​​ഴി​​യാ​​ണ് വി​​ത​​ര​​ണം. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക​​ള്‍ 19ന​​കം ബൂ​​ത്ത് ലെ​​വ​​ല്‍ ഓ​​ഫീ​​സ​​ര്‍​ക്ക് ന​​ല്‍​ക​​ണം.

അ​​സ​​ന്നി​​ഹി​​ത വോ​​ട്ട​​ര്‍ (​ആ​​ബ്സെ​​ന്‍റീ വോ​​ട്ട​​ര്‍)​ വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ടു​​ത്തി​​യാ​​ണ് 85 വ​​യ​​സു പി​​ന്നി​​ട്ട​​വ​​ര്‍​ക്കും 40 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​ര്‍​ക്കും വീ​​ട്ടി​​ല്‍ ത​​ന്നെ വോ​​ട്ട് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഉ​​പ​​വ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ ത​​യാ​​റാ​​ക്കി​​യ സ​​മ​​യ​​ക്ര​​മ​​പ്ര​​കാ​​രം വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തേ​​ണ്ട തീ​​യ​​തി വോ​​ട്ട​​ര്‍​മാ​​രെ മു​​ന്‍​കൂ​​ട്ടി അ​​റി​​യി​​ക്കും. പ്ര​​സ്തു​​ത പ​​ട്ടി​​ക സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്കും ബ​​ന്ധ​​പ്പെ​​ട്ട ബൂ​​ത്ത് ലെ​​വ​​ല്‍ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍​ക്കും മു​​ന്‍​കൂ​​റാ​​യി ല​​ഭ്യ​​മാ​​ക്കും. ര​​ണ്ടു പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, ഒ​​രു മൈ​​ക്രോ ഒ​​ബ്‌​​സ​​ര്‍​വ​​ര്‍, വീ​​ഡി​​യോ​​ഗ്ര​​ഫ​​ര്‍, ഒ​​രു സു​​ര​​ക്ഷാ​​ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​യി​​രി​​ക്കും വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്താ​​നാ​​യി താ​​മ​​സ​​സ്ഥ​​ല​​ത്ത് എ​​ത്തു​​ക.

വോ​​ട്ടിം​​ഗി​​ന്‍റെ ര​​ഹ​​സ്യ​​സ്വ​​ഭാ​​വം നി​​ല​​നി​​ര്‍​ത്തി വോ​​ട്ട് ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളും പോ​​ളിം​​ഗ് സം​​ഘം ഒ​​രു​​ക്കും. അ​​സ​​ന്നി​​ഹി​​ത വോ​​ട്ടു​​ക​​ള്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റു​​ക​​ള്‍ ഉ​​പ​​വ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ അ​​ത​​തു ദി​​വ​​സം വ​​ര​​ണാ​​ധി​​കാ​​രി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റ് നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​റെ ഏ​​ല്‍​പ്പി​​ച്ച് വോ​​ട്ടെ​​ണ്ണ​​ല്‍ ദി​​വ​​സം വ​​രെ ജി​​ല്ലാ ട്ര​​ഷ​​റി​​യി​​ല്‍ സൂ​​ക്ഷി​​ക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال