കൊയിലാണ്ടി കുറുവങ്ങാട് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം മൂന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം മലബാർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിക്കുകയും തുടർന്ന് സമീപത്തെ ഓവുചാലിലേയ്ക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ മൂന്ന് വിദ്യാർഥികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. വഴിയാത്രക്കാരാണ് അപകടവിവരം പൊലീസിനെയും നാട്ടുകാരെയും അറിയിച്ചത്.
മരിച്ചവരിൽ ഒരാൾ കായംകുളം സ്വദേശിയും, ഒരാൾ കോട്ടയം സ്വദേശിയും, മറ്റൊരാൾ കോഴിക്കോട് സ്വദേശിയുമാണെന്നാണ് വിവരം. മൃതദേഹങ്ങൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.