വീ​ട്ട​മ്മ​യു​ടെ 27 ല​ക്ഷം വെ​ര്‍​ച്വ​ലി ത​ട്ടി​ക്കാൻ ശ്ര​മം ; സം​ര​ക്ഷി​ച്ച് പോ​ലീ​സും ബാ​ങ്ക് അ​ധി​കൃ​ത​രും


കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ വീ​​ണ്ടും വെ​​ര്‍​ച്വ​​ല്‍ ത​​ട്ടി​​പ്പ് ന​​ട​​ത്താ​​ന്‍ ശ്ര​​മം. സൈ​​ബ​​ര്‍ പോ​​ലീ​​സി​​ന്‍റെ​​യും ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും സ​​മ​​യോ​​ചി​​ത ഇ​​ട​​പെ​​ട​​ലി​​ലൂ​​ടെ 68 കാ​​രി​​യാ​​യ വീ​​ട്ട​​മ്മ​​യ്ക്ക് ന​​ഷ്ട​​പ്പെ​​ടാ​​തി​​രു​​ന്ന​​ത് 27 ല​​ക്ഷം രൂ​​പ.

കോ​​ട്ട​​യം ക​​ഞ്ഞി​​ക്കു​​ഴി സ്വ​​ദേ​​ശി​​നി​​യെ​​യാ​​ണ് ക​​ഴി​​ഞ്ഞ മൂ​​ന്ന് ദി​​വ​​സ​​മാ​​യി മൊ​​ബൈ​​ല്‍ ഫോ​​ണ്‍ മു​​ഖേ​​ന ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യാ​​ണ് ത​​ട്ടി​​പ്പി​​നി​​ര​​യാ​​ക്കാ​​ന്‍ ശ്ര​​മി​​ച്ച​​ത്. 27 ല​​ക്ഷം രൂ​​പ പി​​ന്‍​വ​​ലി​​ക്കാ​​നാ​​യി വീ​​ട്ട​​മ്മ ബാ​​ങ്കി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ ഇ​​ട​​പാ​​ടി​​ല്‍ സം​​ശ​​യം തോ​​ന്നി​​യ നാ​​ഗ​​മ്പ​​ടം ആ​​ക്‌​​സി​​സ് ബാ​​ങ്കി​​ലെ ക​​സ്റ്റ​​മ​​ര്‍ റി​​ലേ​​ഷ​​ന്‍ മാ​​നേ​​ജ​​ര്‍ ആ​​ന്‍റോ തോ​​മ​​സും ഇ​​ന്‍​വെ​​സ്റ്റ്‌​​മെ​​ന്‍റ് മാ​​നേ​​ജ​​രു​​മാ​​ണ് കോ​​ട്ട​​യം സൈ​​ബ​​ര്‍ പോ​​ലീ​​സി​​ല്‍ വി​​വ​​ര​​മ​​റി​​യി​​ച്ച​​ത്.

തു​​ട​​ര്‍​ന്ന് എ​​സ്‌​​ഐ അ​​ഭി​​ലാ​​ഷ് ഭാ​​സ്‌​​ക​​റി​ന്‍റെ നി​​ര്‍​ദേ​ശ​​പ്ര​​കാ​​രം വീ​​ട്ട​​മ്മ​​യെ​​യും ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും സൈ​​ബ​​ര്‍ സ്റ്റേ​​ഷ​​നി​​ല്‍ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​സ്‌​​ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വീ​​ട്ട​​മ്മ​​യെ കാ​​ര്യ​​ങ്ങ​​ള്‍ വി​​ശ​​ദ​​മാ​​യി ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ക​​യും ത​​ട്ടി​​പ്പി​​ന്‍റെ സ്വ​​ഭാ​​വം വ്യ​​ക്ത​​മാ​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണ് വീ​​ട്ട​​മ്മ​​യ്ക്ക് പ​​ണം ന​​ഷ്ട​​മാ​​കാ​​തി​​രു​​ന്ന​​ത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال