കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ; പാലക്കാട് രമേശ് പിഷാരടി


ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال