കൊച്ചി: 22 വർഷം തന്റെ വിയർപ്പൊഴുക്കി വളർത്തിയ കമ്പനിയിൽ വെച്ച് തീപിടുത്തത്തിൽ ദാരുണമായി മരിച്ച തൊഴിലാളിയുടെ കുടുംബം ഒടുവിൽ നീതി നേടി. കാരിയോയിൽ സംസ്കരണ യൂണിറ്റിലെ തീപിടുത്തത്തിൽ മരിച്ച ബിഹാര്‍ സ്വദേശിയായ തൊഴിലാളിയുടെ മകൻ റാം പ്രകാശ് അച്ഛന്റെ മൃതദേഹവുമായി നടത്തിയ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണയായി.
15 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകും. ഇതിൽ ആദ്യ ചെക്ക് ഇന്ന് തന്നെ കൈമാറി. ബാക്കി തുക രണ്ട് ചെക്കുകളായി ലേബർ ഓഫീസർ മുഖാന്തരം ചൊവ്വാഴ്ച നൽകും. ഇഎസ്ഐ പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവയും അടിയന്തരമായി കൈമാറാൻ ചർച്ചയിൽ ധാരണയായി. ഇതോടെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചതോടെ മൃതദേഹം ഉടൻ സംസ്കരിക്കും.