കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​: നി​യ​ന്ത്ര​ണംവി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മ​ത്സ്യ വി​ല്‍​പ്പ​ന​ക്കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു


കൂ​ത്തു​പ​റ​മ്പ്: കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണംവി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മ​ത്സ്യ വി​ല്‍​പ്പ​ന​ക്കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു.കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​രി​ലെ അ​വി​ട്ടം ഹൗ​സി​ൽ എ​ന്‍. പ്ര​ദീ​പ​ന്‍ (52) ആ​ണ് മ​രി​ച്ച​ത്. ക​തി​രൂ​ര്‍ മൂ​ന്നാം മൈ​ലി​ല്‍ വ​ച്ച് ഇ​ന്ന് പു​ല​ര്‍​ച്ച അ​ഞ്ചോ​ടെ​യാ​ണു സം​ഭ​വം.

ത​ല​ശേ​രി മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് ഓ​ട്ടോ​യി​ല്‍ വി​ല്‍​പ​നയ്​ക്കു​ള്ള മ​ത്സ്യ​വും എ​ടു​ത്ത് ന​ര​വൂ​രി​ലേ​ക്ക് പോ​കു​മ്പോ​ള്‍ മൂ​ന്നാം മൈ​ല്‍ ടൗ​ണി​ന് സ​മീ​പം വ​ച്ച് പ​ന്നി കു​റു​കെ ചാ​ടി​യ​പ്പോ​ൾ ഓ​ട്ടോ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.പ​രി​ക്കുപ​റ്റി​യ പ്ര​ദീ​പ​നെ ത​ല​ശേ​രി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​വി​ലെ ഏ​ഴോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال