തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ രാഹുലിനെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘ മേധാവി എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. പേരൂര്‍ക്കട പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
രാഹുലിന് കോടതി മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കും.