തൃശ്ശൂർ പന്നിത്തടത്ത് വാഹനാപകടം. 15 പേർക്ക് പരിക്ക്

പന്നിത്തടം സെൻററിൽ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന  ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റു* .ഇന്ന് രാവിലെ അഞ്ചുമണിക്ക് ആയിരുന്നു അപകടം. മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് - കേച്ചേരി ഭാഗത്തുനിന്ന് വരികയായിരുന്നു ബസ് പന്നിത്തടം സെൻററിൽ വച്ച് കുന്നംകുളം ഭാഗത്ത് നിന്നും വന്ന മിനി ലോറിയിൽ സെൻററിൽ വെച്ച് തന്നെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞു. മിനി ലോറി തകർന്നു തരിപ്പണമാവുകയും ചെയ്തു. പരിക്കേറ്റ മിന്നി ലോറി ഡ്രൈവർ ഉൾപ്പെടെയുള്ളവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാത്രി സമയങ്ങളിൽ പന്നിത്തടത്ത് നടക്കുന്ന അപകടങ്ങളുടെ എണ്ണം വർധിക്കുകയാണ്.പോലീസും ഫയർഫോഴ്സുംസ്ഥലത്തുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال