കോഴിക്കോട് റോഡിലൂടെ നടന്നുപോവുകയായിരുന്നു വീട്ടമ്മക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം


കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്നു വീട്ടമ്മക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത് കോനൂര്‍കണ്ടിയില്‍ ആണ് സംഭവം നടന്നത്. കോനൂര്‍കണ്ടിയില്‍ താമസിക്കുന്ന ഇരുമ്പുകുഴിയില്‍ ഷീബ മോഹനൻ ആണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

വൈകീട്ട് നാലോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ കാട്ടുപന്നി പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. വീണുപോയ ഷീബയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ബോധം വന്നപ്പോഴാണ് കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവരെ അരീക്കോട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. മുറിവില്‍ അഞ്ചോളം തുന്നല്‍ വേണ്ടി വന്നു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال