മൂ​ന്നാ​റി​ൽ ആ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന തോ​തി​ൽ: ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി


മൂ​ന്നാ​ര്‍: കാ​ലാ​വ​സ്ഥ​യി​ല്‍ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ള്‍ മൂ​ന്നാ​റി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. ക​ഴി​ഞ്ഞദി​വ​സം ആ​ള്‍​ട്രാ വ​യ​ല​റ്റി​ന്‍റെ വി​കി​ര​ണം ഉ​യ​ര്‍​ന്ന തോ​തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത് മൂ​ന്നാ​റി​ലാ​യി​രു​ന്നു. എ​ട്ടു ഡി​ഗ്രി​യാ​യി​രു​ന്നു ക​ഴി​ഞ്ഞദി​വ​സ​ത്തെ അ​ള​വ്. വി​കി​ര​ണത്തോത് വ​ര്‍​ധി​ച്ച​തോ​ടെ ഇ​വി​ടെ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തൊ​ട്ടുമു​മ്പു​ള്ള ദി​വ​സം ഏ​ഴു ഡി​ഗ്രി​യാ​യി​രു​ന്നു വി​കി​ര​ണത്തോത്. അ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ടാണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

പ​ക​ല്‍ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ നേ​രി​ട്ടു​ള്ള വെ​യി​ല്‍ ഏ​ല്‍​ക്കു​ന്ന​തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണമെന്ന അ​റി​യി​പ്പ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പ്ര​തി​സ​ന്ധി​യാ​ണ്. ഈ ​സ​മ​യ​ങ്ങ​ളി​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ സ​ന്ദ​ര്‍​ശ​ക​ര്‍ പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത്. അ​ല​ര്‍​ട്ട് ഉ​ള്ള​യി​ട​ങ്ങ​ളി​ല്‍ ക്യ​ത്യ​മാ​യ മു​ന്‍​ക​രു​ത​ലോ​ടെ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്നു​ള്ള നി​ര്‍​ദേ​ശ​മു​ള്ള​തി​നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ജാ​ഗ്ര​ത തു​ട​രു​ന്നു​ണ്ട്.

ഭൂ​മി​യി​ല്‍നി​ന്നു സൂ​ര്യ​ന്‍ അ​ക​ലു​ന്ന എ​ഫി​ലി​യോ​ണ്‍ പ്ര​തി​ഭാ​സം മൂ​ന്നാ​റി​ല്‍ രാ​ത്രി സ​മ​യ​ത്ത് ന​ല്ല ത​ണു​പ്പി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​തുമൂ​ലം രാ​വി​ലെ​യും ന​ല്ല ത​ണു​പ്പാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​ള്‍​ട്രാ വ​യ​ല​റ്റ് വി​കി​ര​ണ​ങ്ങ​ളു​ടെ തോ​ത് ഉ​യ​ര്‍​ന്നു നി​ന്നാ​ൽ മൂ​ന്നാ​റി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​റ​യാ​നാ​ണ് സാ​ധ്യ​ത.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال