വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ


ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നടപടി. ശസ്ത്രക്രിയ നടത്തിയെ ഡോക്ടർ ജെ ഷാഹിദയെയും നഴ്സ് പി എസ് ധന്യയെയും സസ്പെൻഡ് ചെയ്തു. ശസ്ത്രക്രിയയിലെ വീഴ്ച കാരണം പുന്നപ്ര സ്വദേശിയായ 52 കാരി ഉഷ അഞ്ച് വർഷമാണ് വേദന കൊണ്ട് ദുരിതം സഹിച്ചത്. ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. കെ.സി. വേണുഗോപാൽ ഇടപെട്ടാണ് ഉഷയെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال