വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ കാ​ർ​ഷി​ക ലി​സ്റ്റി​ൽ ഇ​ടം കി​ട്ടാ​തെ പ​ഴ​ങ്ങ​ൾ


കോ​​​ട്ട​​​യം: റം​​​ബു​​​ട്ടാ​​​ന്‍, മാം​​​ഗോ​​​സ്റ്റി​​​ന്‍, ഡ്രാ​​​ഗ​​​ണ്‍ ഫ്രൂട്ട് തു​​​ട​​​ങ്ങി​​​യ പ​​​ഴ​​​ങ്ങ​​​ളും ഫ​​​ല​​​ങ്ങ​​​ളും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ള്‍ തി​​​ന്നോ, ഒ​​​ടി​​​ച്ചോ ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ വ​​​നം, വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പി​​​ല്‍നി​​​ന്ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കി​​​ല്ല. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് നി​​​ശ്ച​​​യി​​​ച്ച കാ​​​ര്‍ഷി​​​ക ലി​​​സ്റ്റി​​​ല്‍ ഇ​​​വ​​​യെ ഉ​​​ള്‍പ്പെ​​​ടു​​​ത്താ​​​ത്ത​​​താണ് കാരണം. കു​​​ര​​​ങ്ങ്, മ​​​ല​​​യ​​​ണ്ണാ​​ന്‍, ക​​​ര​​​ടി, ആ​​​ന തു​​​ട​​​ങ്ങി​​​വ പ​​​ഴ​​​ങ്ങ​​​ള്‍ തി​​​ന്നു ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് അ​​​ര്‍ഹ​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണ് വ​​​നം വ​​​കു​​​പ്പി​​​ന്‍റെ നി​​​ല​​​പാ​​​ട്.

നി​​​റ​​​യെ കാ​​​യു​​​ള്ള തെ​​​ങ്ങ് ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ തേ​​​ങ്ങ എ​​​ണ്ണി​​​യ​​​ല്ല ന​​​ഷ്ടം നി​​​ശ്ച​​​യി​​​ക്കു​​​ക. ഒ​​​രു തേ​​​ങ്ങ​​​യു​​​ള്ള​​​തി​​​നും ഇ​​​രു​​​നൂറു തേ​​​ങ്ങ​​​യു​​​ള്ള​​​തി​​​നും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം 770 രൂ​​​പ. കാ​​​യി​​​യ്ക്കാ​​​ത്ത​​​തി​​​ന് 385, തെ​​​ങ്ങി​​​ന്‍തൈ 110 രൂ​​​പ. കു​​​ല​​​ച്ച വാ​​​ഴ 110, കു​​​ല​​​യ്ക്കാ​​​ത്ത​​​ത് 83. എ​​​ല്ലാ വാ​​​ഴ​​​യി​​​ന​​​ങ്ങ​​​ള്‍ക്കും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​നി​​​ര​​​ക്ക് ഒ​​​ന്നു​​​ത​​​ന്നെ. ടാ​​​പ്പിം​​​ഗ് റ​​​ബ​​​റി​​​ന് 330, തൈ​​​ റ​​​ബര്‍ 220. കാ​​​യി​​​ച്ച ക​​​ശു​​​മാ​​​വ് 165, കാ​​​യി​​​ല്ലാ​​​ത്ത​​​ത് 110. ഒ​​​രു ഹെ​​​ക്ട​​​റി​​​ലെ നെ​​​ല്ല് ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ സ​​​ഹാ​​​യം 11,000.

കാ​​​യി​​​ട്ട ക​​​വു​​​ങ്ങി​​​ന് 165, തൈ​​​ക്ക് 110. കൊ​​​ക്കോ, കാ​​​പ്പി 110 രൂ​​​പ. കു​​​രു​​​മു​​​ള​​​ക് ചെ​​​ടി 83, ഇ​​​ഞ്ചി (10 സെ​​​ന്‍റ്) 165, മ​​​ഞ്ഞ​​​ള്‍ (10 സെ​​​ന്‍റ്) 132, ര​​​ണ്ടു മാ​​​സ​​​മാ​​​യ ക​​​പ്പ 165, പ​​​ച്ച​​​ക്ക​​​റി (10 സെ​​​ന്‍റി​​​ന്) 220, കാ​​​യു​​​ള്ള ക​​​വു​​​ങ്ങ് 440, തൈ​​​ക്ക​​​വു​​​ങ്ങ് 165, ഗ്രാ​​​മ്പു 220, ഏ​​​ലം (ഹെ​​​ക്ട​​​റി​​​ന്) 2750, വെ​​​റ്റി​​​ല (സെ​​​ന്‍റി​​​ന്) 330, എ​​​ള്ള് (അ​​​ര​​​യേ​​​ക്ക​​​ര്‍) 1320, നി​​​ല​​​ക്ക​​​ട​​​ല (ഹെ​​​ക്ട​​​റി​​​ന്) 2200, ധാ​​​ന്യ​​​ങ്ങ​​​ള്‍ (ഹെ​​​ക്ട​​​റി​​​ന്) 1100, കി​​​ഴ​​​ങ്ങി​​​ന​​​ങ്ങ​​​ള്‍ (10 സെ​​​ന്‍റി​​​ന്) 165, ക​​​രി​​​മ്പ് (ഹെ​​​ക്ട​​​റി​​​ന്) 2750, പൈ​​​നാ​​​പ്പി​​​ള്‍ (10 സെ​​​ന്‍റ്) 825, തീ​​​റ്റ​​​പ്പു​​​ല്ല് (10 സെ​​​ന്‍റ്) 165, മ​​​ള്‍ബ​​​റി (50 സെ​​​ന്‍റ്) 825, പു​​​ക​​​യി​​​ല (10 സെ​​​ന്‍റ്) 1650 എ​​​ന്ന നി​​​ര​​​ക്കി​​​ലാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം.

തു​​​ക ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ന​​​ഷ്ടം തെ​​​ളി​​​യി​​​ക്കു​​​ന്ന ഫോ​​​ട്ടോ​​​ക​​​ള്‍, കൈ​​​വ​​​ശാ​​​വ​​​കാ​​​ശ രേ​​​ഖ, ക​​​രം അടച്ച ര​​​സീ​​​ത് തു​​​ട​​​ങ്ങി വി​​​വി​​​ധ രേ​​​ഖ​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്ക​​​ണം. പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് നാ​​​ശ​​​മെ​​​ങ്കി​​​ല്‍ ഓ​​​രോ ദി​​​വ​​​സ​​​ത്തെ​​​യും അ​​​പേ​​​ക്ഷ പ്ര​​​ത്യേ​​​കം ന​​​ല്‍ക​​​ണം. മ​​​ല​​​യ​​​ണ്ണാ​​​ന്‍ ക​​​രി​​​ക്ക് അ​​​പ്പാ​​​ടെ തു​​​ര​​​ന്ന് കു​​​ടി​​​ക്കു​​​ക​​​യാ​​​ണ് പ​​​തി​​​വ്.

വി​​​ള​​​വെ​​​ത്തി എ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ല്‍ കു​​​ല വെ​​​ട്ടി​​​യി​​​ടു​​​മ്പോ​​​ഴാ​​​ണ് തേ​​​ങ്ങ​​​യി​​​ല്‍ കാ​​​മ്പി​​​ല്ലെ​​​ന്ന​​​റി​​​യു​​​ക. തേ​​​ങ്ങ​​​യ്ക്കും അ​​​ട​​​യ്ക്ക​​​യ്ക്കും മാ​​​ത്ര​​​മാ​​​യി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കി​​​ല്ല. കു​​​ര​​​ങ്ങും ക​​​ര​​​ടി​​​യും മ​​​റ്റും തേ​​​ങ്ങ പി​​​രി​​​ച്ച് സ്ഥ​​​ലം വി​​​ടു​​​ക​​​യാ​​​ണ് പ​​​തി​​​വ്. സ​​​ര്‍ക്കാ​​​രി​​​ന്‍റെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം തു​​​ച്ഛ​​​മാ​​​ണെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല വാ​​​ങ്ങി​​​യെ​​​ടു​​​ക്കാ​​​ന്‍ ക​​​ട​​​മ്പ​​​ക​​​ളേ​​​റെ​​​യു​​​ണ്ട്, കാ​​​ല​​​താ​​​മ​​​സ​​​വും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال