‘2026 ലെ ഗ്രഫീൻ നയം മന്ത്രിസഭ ഇന്നലെ അംഗീകരിച്ചു; ഗ്രഫീൻ ഇന്നൊവേഷൻ സെൻ്റർ കളമശ്ശേരിയിൽ ഒരു മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി പി രാജീവ്


2026 ലെ ഗ്രഫീൻ നയം മന്ത്രി സഭ ഇന്നലെ അംഗീകരിച്ചതായും ഗ്രഫീൻ ഇന്നൊവേഷൻ സെൻ്റർ കളമശ്ശേരിയിൽ ഒരു മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി പി രാജീവ്. 87 കോടി ചെലവഴിക്കുന്ന പദ്ധതിയാണിത്. എച്ച് എംടി ജംങ്ഷൻ വികസനത്തിനായി കിഫ്ബി തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൽ ഡി എഫ് ജാഥകൾക്ക് എല്ലായിടത്തും നല്ല സ്വീകരണം ലഭിക്കുന്നുവെന്നും
കളമശ്ശേരിയിലും എൽ ഡി എഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല കേസിൽ കോടതി മേൽനോട്ടത്തിൽ SIT അന്വേഷണം നല്ല രീതിയിൽ പോകുന്നു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ വസ്തുതകൾ പുറത്തുവരുന്നതിൻ്റെ അങ്കലാപ്പിലാണ് അവർ.

പാഠപുസ്തക വിതരണം സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ പ്രസ്താവന പഴയ കാലം ഓർമ്മിപ്പിക്കാൻ സഹായകമായിയെന്നും മന്ത്രി പറഞ്ഞു.
ഇടതു പക്ഷം കാലാവധി തികയ്ക്കില്ല എന്നാണ് പണ്ട് കോൺ​ഗ്രസ് പറഞ്ഞത്. ഭരിക്കാനറിയാത്തവർ എന്നാണ് അന്ന് പറഞ്ഞിരുന്നത്.
ഭരണത്തിന് തുടർച്ചയില്ലാത്തതാണ് പ്രശ്നം എന്നായിരുന്നു അന്നത്തെ വാദം. എന്നാൽ ഭരണത്തുടർച്ചയാണ് പ്രശ്നം എന്ന് ഇപ്പോൾ പറയുന്നുവെന്നും തെറ്റുകൾ എന്തെങ്കിലുമുണ്ടെങ്കിൽ തിരുത്താനുള്ള ആന്തരിക കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال