പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അനധികൃത ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് 19.97 ലക്ഷം രൂപ പിഴ ചുമത്തിയ തിരുവനന്തപുരം കോർപ്പറേഷൻ റവന്യൂ ഓഫീസർ ജി. ഷൈനിയെ സ്ഥലംമാറ്റി. ഷൈനിയെ കൗൺസിൽ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ കൗൺസിൽ സെക്രട്ടറി പി. അനിൽകുമാറാണ് പുതിയ റവന്യൂ ഓഫീസർ.
കോർപ്പറേഷന്റെ അനുമതിയില്ലാതെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതിനെ തുടർന്നാണ് പിഴ നടപടി. ഈ തീരുമാനത്തെ തുടർന്ന് വലിയ രാഷ്ട്രീയ വിവാദങ്ങളും ഉയർന്നിരുന്നു.