സൈബര്‍ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറിന്റെ മുൻകൂര്‍ ജാമ്യം ഇന്ന് ഹൈക്കോടതിയിൽ


കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമാനമായ കേസിൽ റിമാൻഡിലായിരുന്നു രാഹുൽ ഈശ്വർ. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ രാഹുൽ ഈശ്വര്‍ വീഡിയോ പങ്കുവെച്ചെന്നാണ് പുതിയ പരാതി. എന്നാൽ, ആദ്യ കേസിന്‍റെ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും വസ്തുതകൾ മാത്രമാണ് താൻ പറഞ്ഞതെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം. തന്‍റെ യൂട്യൂബ് ചാനൽ വഴി താൻ പറയുന്ന കാര്യങ്ങൾ തന്‍റെ വീക്ഷണമാണ് പങ്ക് വെയ്ക്കുന്നതെന്നും പരാതിക്കാരിയെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അല്ല ചെയ്യുന്നതെന്നും രാഹുൽ ഈശ്വർ പറയുന്നു. രാഹുൽ ഈശ്വറിനെതിരെ സംസ്ഥാന സർക്കാരിന്‍റെ നിലപാട് ഇന്ന് കോടതി തേടും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال