കൊച്ചി: ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയെന്ന വിമർശനത്തെ തുടർന്ന് കൊച്ചി ബിനാലെ വേദിയിൽ നിന്ന് വിവാദ ചിത്രം നീക്കി. ബിനാലെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.