തൃശ്ശൂർ കോർപ്പറേഷനിൽ കഴിഞ്ഞ 15 ദിവസമായി അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കാൻ ആവശ്യപ്പെട്ട് BJP കൗൺസിലർമാർ ചെമ്പുക്കാവിലെ കേരളാ വാട്ടർ അതോറിറ്റി ഓഫീസിൽ Asst എഞ്ചിനീയറേയും മറ്റ് ഉദ്യോഗസ്ഥരേയും സന്ദർശിച്ച് നഗരവാസികളുടെ ആശങ്ക അറിയിച്ചു. എത്രയും പെട്ടെന്ന് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി എടുക്കണമെന്ന് BJP തൃശ്ശൂർ കോർപ്പറേഷൻ പാർലിമെൻ്ററി പാർട്ടി ലീഡറും പൂങ്കുന്നം കൗൺസിലറുമായ രഘുനാഥ് സി. മേനോൻ ആവശ്യപ്പെട്ടു. സന്ദർശനത്തിന് കൗൺസിലർമാരായ പൂർണ്ണിമ സുരേഷ് , വിൻഷി അരുൺകുമാർ , വിനോദ് കൃഷ്ണ , മുംതാസ് ചിഞ്ചു , പത്മിനി ഷാജി , Adv രേഷ്മ മേനോൻ എന്നിവർ നേതൃത്വം നൽകി.
തൃശ്ശൂർ കോർപ്പറേഷനിലെ കുടിവെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കാൻ ആവശ്യവുമായി BJP കൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫീസിൽ
byNewsfact
-
0