പോക്സോ കേസ് പ്രതിക്ക് അറുപത്തിയേഴര വർഷം കഠിനതടവും 4,10500 രൂപ പിഴയും. അഞ്ചാലുംമൂട് ജയന്തി കോളനിയിൽ താമസമാക്കിയ നുജുമുദ്ദീൻ മകൻ രാജ (42) വയസിനെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ആണ് ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ വിവിധ വകുപ്പുകളിലും പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലുമായാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പിഴ ഒടുക്കിയില്ലെങ്കിൽ 17 മാസവും 17 ദിവസവും അധികമായി കഠിന തടവു ശിക്ഷ അനുഭവിക്കണം.
അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി സ്വന്തം വീട്ടിലേക്ക് ബലമായി പിടിച്ചു കൊണ്ടു പോയി പലതവണ ബലാത്സംഗം ചെയ്തു എന്നതാണ് കേസ്. പിഴ തുക ഈടാക്കുന്ന പക്ഷം മുഴുവൻ തുകയും അതിജീവിതയ്ക്ക് നൽകണം. വിക്ടിം കോമ്പൻസേഷൻ സ്കീമിൽ ഉൾപ്പെടുത്തി അതിജീവതയ്ക്ക് മതിയായ കോമ്പൻസേഷൻ നൽകുന്നതിനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അഞ്ചാലുംമൂട് എസ് എച്ച് ഒ അനിൽകുമാർ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത അന്വേഷിച്ച് അന്വേഷണം നടത്തിയ കേസിൽ ജി ബിനു ആണ് കുറ്റപത്രം സമർപ്പിച്ചത് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് സരിത ആർ ഹാജരായി. എ എസ് ഐ മാരായ സലീന മഞ്ജു, പ്രസന്ന ഗോപൻ, ഷീബ k. J എന്നിവർ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു.