സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് പൂർത്തിയാകും


സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് പൂർത്തിയാകും. ഈ മാസം 23 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതുവരെ 2 കോടി 78 ലക്ഷം എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. തിരികെ ലഭിക്കാത്ത ഫോമുകളുടെ എണ്ണം 25 ലക്ഷത്തോളമായി ഉയർന്നിട്ടുണ്ട്.

മരിച്ചവർ, സ്ഥലം മാറിയവർ ഉൾപ്പെടെയുള്ളവരുടെ എന്യൂമറേഷൻ ഫോമുകളാണ് തിരികെ ലഭിക്കാത്തത്. ഫോം തിരികെ നൽകാത്തവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിട്ടുണ്ട്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാൽ പേരില്ലാത്തവർക്ക് ഫെബ്രുവരി 22 വരെ അപേക്ഷ നൽകാൻ കഴിയും.

അതേസമയം, എസ് ഐ ആറിനെ ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എസ് ഐ ആർ നടപടികൾക്ക് സമയം നീട്ടി നൽകുന്നതിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. സംസ്ഥാനത്തെ എസ് ഐ ആർ 90 ശതമാനം പൂർത്തിയതിനാൽ സമയം നീട്ടി നൽകാൻ ആകില്ലെന്നാണ് കമ്മീഷന്‍റെ നിലപാട്. അതേസമയം തന്നെ 25 ലക്ഷം പേരെ കണ്ടെത്താൻ ആയിട്ടില്ലെന്നുമ കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال