ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: ബിഗ് ബോസ് താരം ബ്ലെസ്ലിയെ വിശദമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്



കോഴിക്കോട്: വൻതോതിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്ലിയെ (മുഹമ്മദ് ബ്ലെസ്ലി) വിശദമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസികളാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. ടെലിഗ്രാം വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ആളുകളെ വിശ്വസിപ്പിക്കുകയും, അവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു സംഘത്തിന്റെ രീതി. ഇങ്ങനെ ലഭിക്കുന്ന പണം ബ്ലെസ്ലി വഴി ക്രിപ്റ്റോ കറൻസിയാക്കി മാറ്റി വിദേശത്തേക്ക് എത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال