വയനാട് വണ്ടിക്കടവിലെ നരഭോജി കടുവ വനം വകുപ്പിൻ്റെ കൂട്ടിൽ


വയനാട് വണ്ടിക്കടവിൽ കുറച്ച് ദിസവങ്ങളായി ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയ നരഭോജിക്കടുവ വനം വകുപ്പ് സ്ഥാപിച്ച കട്ടിൽ കുടുങ്ങി. അർധ രാത്രി ഒന്നരയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്.
വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന കടുവയാണ് കൂട്ടിലായത്.

കൂട്ടിലായ കടുവ തന്നെയാണ് ദേവർ ​ഗദ്ദയിൽ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയതെന്നും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥീരീകരിച്ചിട്ടുണ്ട്. 14 വയസുള്ള ആൺകടുവയാണിതെന്നും സ്ഥീരീകരിച്ചിട്ടുണ്ട്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് നിലവിൽ മാറ്റിയിരിക്കുന്നത്.

പ്രായാധിക്യവും ആരോ​ഗ്യ പ്രശ്നങ്ങളുമുള്ളതിനാൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ WWL 48 എന്ന കടുവയെ വനത്തിലേക്ക് തുറന്നു വിടില്ലെന്നും വനം വകുപ്പ് അറിയിച്ചു
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال