കൊല്ലത്ത് എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ


കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ. ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡൻ്റായ പട്ടത്താനം സ്വദേശി റെനീഫ്, ഇരവിപുരം പുത്തൻചന്ത സ്വദേശി ഷാരുഖ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. വിൽപനയ്ക്ക് എത്തിച്ച 4.24 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് ഇരവിപുരം പൊലീസ് പിടിച്ചെടുത്തു. പുത്തൻചന്ത റെയിൽവേഗേറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത്. ലഹരിമരുന്ന് വിൽപ്പന നടത്തിയ പണവും പ്രതികളിൽ നിന്നും കണ്ടെടുത്തു. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്കുള്ള ലഹരി മരുന്നിൻ്റെ ഒഴുക്ക് തടയാൻ സിറ്റി പൊലീസ് പരിശോധന തുടരുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال