തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്ര അംഗമായ പാറ്റൂർ രാധാകൃഷ്ണൻ. 50 അംഗങ്ങളുള്ള ബിജെപിക്ക് ഭരണം ഉറപ്പാക്കാൻ സ്വതന്ത്രന്റെ പിന്തുണ നിർണായകമായിരുന്നു. പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെ അംഗസംഖ്യ 51 ആയി ഉയരുകയും ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കുകയും ചെയ്തു.
പ്രസ്താവനയിലൂടെയാണ് പാറ്റൂർ രാധാകൃഷ്ണൻ തന്റെ പിന്തുണ ഔദ്യോഗികമായി അറിയിച്ചത്. കണ്ണമ്മൂല വാർഡിനായി തയ്യാറാക്കിയ ‘ഗ്രീൻ ഫ്ലോ കണ്ണമ്മൂല’ എന്ന വികസനപത്രിക മൂന്ന് മുന്നണി സംവിധാനങ്ങൾക്കും നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, എൻഡിഎ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ് ‘ഗ്രീൻ ഫ്ലോ കണ്ണമ്മൂല’ പദ്ധതി പൂർണമായി നടപ്പിലാക്കാൻ തയ്യാറാണെന്ന് സമ്മതിച്ച് പരസ്യ പ്രസ്താവന നടത്തിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നും പാറ്റൂർ രാധാകൃഷ്ണൻ അറിയിച്ചു.