ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകളിൽ ക്ഷണമില്ലാതെ എത്തിയ സുനിൽ സ്വാമിക്കെതിരെ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തി


നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകളിൽ ക്ഷണമില്ലാതെ എത്തിയ സുനിൽ സ്വാമിക്കെതിരെ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇയാൾ ആരുടെയും ക്ഷണമില്ലാതെയാണ് ചടങ്ങിൽ എത്തിയത് . സംസ്കാര ചടങ്ങുകൾക്കായി കുടുംബം നിയോഗിച്ച കർമി ഉണ്ടായിരിക്കെ, സുനിൽ സ്വാമി ഇടപെട്ട് കാർമികത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു .

ശ്രീനിവാസന്റെ കുടുംബം വിയോഗത്തിന്റെ വേദനയിൽ കഴിയുമ്പോഴാണ് അവരുടെ അനുമതിയില്ലാതെ സുനിൽദാസ് എന്ന സുനിൽ സ്വാമി ചടങ്ങിലെത്തി മുഖ്യകർമിയായത്. കുടുംബാംഗങ്ങൾക്കൊന്നും ഇയാളെ വ്യക്തിപരമായി പരിചയമില്ലായിരുന്നുവെന്നും, വിളിച്ച കർമികളെ മറികടന്നുള്ള ഈ ഇടപെടൽ അനൗചിത്യമാണെന്നുമാണ് ആരോപണം.

പാലക്കാട് മുതലമട ആസ്ഥാനമായ ‘സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന സ്ഥാപനത്തിന്റെ മറവിൽ നിരവധി തട്ടിപ്പുകൾ നടത്തിയ കേസിലെ പ്രതിയാണ് സുനിൽദാസ്. ഇയാൾക്കെതിരെ കേരള പൊലീസും തമിഴ്‌നാട് പൊലീസും കേസെടുത്തിട്ടുണ്ട്. വിവിധ കേസുകളിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണെന്നും റിപ്പോർട്ടുകളുണ്ട്
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال