തിരുവനന്തപുരം: തലസ്ഥാനത്തു ക്രിസ്മസ്–പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിന് ഔദ്യോഗികമായി ഇന്ന് തിരി തെളിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂറ്റൻ ക്രിസ്മസ് ട്രീയും 5,000 നക്ഷത്രവിളക്കുകളും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായി ഒരുക്കിയിട്ടുണ്ട്.
12 ദിവസം നീണ്ടുനിൽക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റ് വൻ വിജയമായി മാറുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തലസ്ഥാന നഗരിയിലെ ഉത്സവാന്തരീക്ഷത്തിന് പുതുജീവൻ പകരുന്നതാണ് ഈ ആഘോഷങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ പ്രധാനപെട്ട സന്ദേശം നാടിന് നൽകുന്ന മഹത്തായ പരിപാടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദൻ മാസ്റ്റർ, മുൻ കെപിസിസി പ്രസിഡൻറ് എം.എം. ഹസ്സൻ, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു കൂടാതെ ചടങ്ങിൽ ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖരും പങ്കെടുത്തു.