അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരാതി നൽകിയ അതിജീവിതയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനും അതിജീവിതയെ തിരിച്ചറിയാന്‍ കഴിയും വിധം വെളിപ്പെടുത്തല്‍ നടത്തിയതിനുമാണ് രാഹുൽ ഈശ്വറിനെ അറസ്റ്റു ചെയ്തത്.

രാഹുല്‍ ഇശ്വറടക്കം ആറു പേര്‍ക്കെതിരെ അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബർ പോലീസ് കേസ് എടുത്തത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയോടൊപ്പം സ്വന്തം വണ്ടിയിലാണ് രാഹുലിനെ
നന്ദാവനത്തിലെ എ ആര്‍ ക്യാമ്പിലെത്തിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.മഹിളാ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാംപ്രതിയായിട്ടുള്ള കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ ദീപാ ജോസഫ് എന്നിവരും പ്രതികളാണ്. രാഹുലിനെതിരായ ബലാത്സംഗ കേസിൽ കോടതിയിൽ ഹാജരാവുന്ന അതേ അഭിഭാഷകനാണ് രാഹുൽ ഈശ്വറിനും വേണ്ടി ഹാജരാവുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال