മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ തൃശ്ശൂർ (MAAT) ൻറെ വാർഷിക പൊതുയോഗം തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്നു

കൃഷ്ണകുമാർ കെ ടി യുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ശ്രീജിത് കോട്ടയിൽ സ്വാഗതം പറഞ്ഞു. വാർഷിക റിപ്പോർട്ട് സംഘടനയുടെ സെക്രട്ടറി വിൻസൻറ് ചിത്രം അവതരിപ്പിച്ചു. സാമ്പത്തീക കണക്കുകൾ ട്രഷറർ ബിജു ചേർപ്പുകാരൻ അവതരിപ്പിച്ചു. 

കലാകാരന്മാർ  കാലത്തിനനുസരിച്ച് സ്വയം അപ്ഡേറ്റ് ആവുകയും കലയോടൊപ്പം എന്തെങ്കിലും സ്‌കില്ലുകൾ കൂടെ പഠിക്കുകയും ഓരോ കലാകാരൻമാരും ഉൽപാദകരും സംരഭകരും കൂടെ ആയി മാറണമെന്നും, അത് കാലത്തിൻ്റെ ആവശ്യകതയാണെന്നും അതിനുള്ള സാഹചര്യങ്ങളും ആവശ്യവയ പരിശീലനവും സംഘടനയിലൂടെ ലഭ്യമാക്കുകയും ചെയ്യുമെന്നും പ്രസിഡൻ്റ് കൃഷ്ണകുമാർ കെ ടി യോഗത്തിൽ പറഞ്ഞു. മറ്റുള്ളവരെ രസിപ്പിക്കുകയു ആസ്വദിപ്പിക്കുകയും ചെയ്യുന്ന കലാകാരൻമാരുടെ മാനസിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും കൗൺസിലിങ്ങുകൾ ആവശ്യമാണെന്നും കൃഷ്ണകുമാർ കെടി യോഗത്തിൽ സൂചിപ്പിച്ചു. മാറ്റിൻ്റെ സ്വന്തമായി ഒരു കലാസമിതി ഉണ്ടാക്കണം എന്നും യോഗത്തിൽ ചർച്ച ചെയ്തു. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഭരണ സമിതി തന്നെ തുടരാൻ എല്ലാ അംഗങ്ങളും തീരുമാനിച്ചു
 മിമിക്രികലാകാരൻമാരായിരുന്ന പി.വി. ഫ്രാൻസിസ് കലാഭവൻ നവാസ് അനുസ്മരിച്ച് കൊണ്ട് വിൻസൻ്റ്  ചൈത്രം, M. A. റസാഖ് കലാഭവൻ സലീം എന്നിവർ സംസാരിച്ചു. കലാഭവൻ സതീഷ് , വിനോദ് ബി വിജയ്, കൃഷ്ണദാസ് വെങ്കിടങ്ങ് , ഫാസിൽ, കലാഭവൻ പ്രമോദ് 
സുമൻ , കലാഭവൻ ജയൻ, അരവിന്ദാക്ഷ കുറുപ്പ് എന്നിവർ ആശംസകളും സനീഷ് മണ്ണംപേട്ട നന്ദിയും പറഞ്ഞു.

+91 90484 05454 - വിനോദ്
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال