തിരുവല്ലയിൽ ബാറിനുള്ളിലെ സംഘർഷത്തിൽ പ്രതികൾ പൊലീസ് പിടിയിൽ. തിരുവല്ല സ്വദേശികളായ മനോജ്, ജിജോ ജോയ്, ആദിത്യരാജ്, വില്യംസ് തോമസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഈ മാസം ഒൻപതാം തീയതി രാത്രി 9 മണിയോടെയായിരുന്നു സംഘർഷം ഉണ്ടായത്.
കാലിൽ ചവിട്ടി എന്ന് ആരോപിച്ച് കുറ്റപ്പുഴ സ്വദേശിയായ പ്രദീപിനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിലൂടെയാണ് പൊലീസിന് പ്രതികളെ തിരിച്ചറിയാൻ സഹായകരമായത്.