കേരളത്തില്‍ പ്രൈമറി സ്കൂളുകള്‍ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും പുതിയ സ്കൂളുകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം എലാമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്നു ഹൈക്കോടതി നല്‍കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതോടെയാണ് ഈ വിധി പുറപ്പെടുവിച്ചത്.
വിദ്യാഭ്യാസ അവകാശനിയമപ്രകാരം സ്കൂളുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ഭൂമിശാസ്ത്രപരമായി വെല്ലുവിളികളുള്ള പ്രദേശങ്ങളിലും സ്കൂളുകള്‍ സ്ഥാപിക്കപ്പെടണം എന്നും കോടതി വ്യക്തമാക്കി.