ആ​ല​പ്പു​ഴയിൽ ഹൗ​സ് ബോ​ട്ടി​ന് തീ​പി​ടി​ച്ചു



ആ​ല​പ്പു​ഴ: പു​ന്ന​മ​ട സ്റ്റാ​ര്‍​ട്ടിം​ഗ് പോ​യി​ന്‍റിനു സ​മീ​പം തോ​ട്ടാ​ത്തോ​ട് ഭാ​ഗ​ത്ത് ഹൗ​സ് ബോ​ട്ടി​ന് തീ​പി​ടി​ച്ചു. ത​ക്ക സ​മ​യം അ​തി​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ക​ര​യ്‌​ക്കെ​ത്തി​ക്കാ​ന്‍ സാ​ധി​ച്ച​തി​നാ​ല്‍ ജീ​വ​ഹാ​നി ഒ​ഴി​വാ​യി. ത​ത്തം​പ​ള്ളി പാ​ല​പ്പ​റ​മ്പി​ല്‍ ജോ​സ​ഫ് വ​ര്‍​ഗീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ള്‍ സീ​സ​ണ്‍ ബോ​ട്ടി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒന്നിന് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ടു​ക്ക​ള​യി​ലെ ഗ്യാ​സ് സി​ലിണ്ട​റി​ല്‍നി​ന്നു​ള്ള വാ​ത​ക ചോ​ര്‍​ച്ച​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ബോ​ട്ട് പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

ക​ര​യി​ല്‍നി​ന്ന​വ​രാ​ണ് ബോ​ട്ടി​ല്‍ തീ ​പ​ട​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഉ​ത്ത​രേ​ന്ത്യ​യി​ല്‍നി​ന്നു​ള്ള ദ​മ്പ​തി​ക​ളാ​ണ് ബോ​ട്ടി​ല്‍ അ​തി​ഥി​ക​ളാ​യു​ണ്ടാ​യി​രു​ന്ന​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ക​ര​യോ​ട് ചേ​ര്‍​ത്ത് ബോ​ട്ട് അ​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال