ദില്ലി: ദില്ലിയിലെ വായു മലിനീകരണം അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി. മലിനമായ വായു ശ്വസിക്കുന്നത് സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍ അഭിഭാഷകര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നില്ലെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ നിര്‍ദേശിച്ചു. ഓണ്‍ലൈനായി ഹാജരായാല്‍ മതിയെന്നാണ് നിര്‍ദേശം. കോടതിയില്‍ കേസുകള്‍ പരാമര്‍ശിക്കുന്നതിനിടെയാണ് നിര്‍ദേശം. അഭിഭാഷകർ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടിയപ്പോൾ, മാസ്‌കുകൾ മതിയാകില്ലെന്നായിരുന്നു ജസ്റ്റിസ് നരസിംഹയും പ്രതികരണം.