എസ് ഐ ആർ: വീണ്ടും രാഷ്ട്രീയ പാർട്ടികളുടെ യോഗംവിളിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ


വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ വീണ്ടും രാഷ്ട്രീയ പാർട്ടികളുടെ യോഗംവിളിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ. എസ്‌ഐആർ നടപടികൾ ആരംഭിച്ചശേഷമുള്ള ആറാമത്തെ യോഗമാണിത്‌. തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട്‌ പുനഃപരിശോധന നടത്തരുതെന്ന്‌ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ മീറ്റിങ്ങുകളിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഫോം വിതരണത്തിലെ പാളിച്ച, കണ്ടെത്താൻ കഴിയാത്തവരുടെ എണ്ണം, പൂരിപ്പിക്കുന്നതിലെ ആശയക്കുഴപ്പം, പരിശീലനത്തിന്റെ അഭാവം, ഡിജിറ്റൈസ്‌ ചെയ്യുന്നതിലെ പ്രശ്നങ്ങൾ എന്നിവയും യോഗത്തിൽ ചർച്ചയാവും. തിരുവനന്തപുരം മാസ്‌കോട്ട്‌ ഹോട്ടലിൽ ഇന്ന് പകൽ 11നാണ്‌ യോഗം.

അതേസമയം എസ് ഐ ആർ ജോലികൾക്ക് വിദ്യാർഥികളെ വിട്ടുനൽകണമെന്ന ആവശ്യൻ എത്തിയിരുന്നു. ഇതിൽ പല കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നതോടെ ന്യായീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ എത്തിയിരുന്നു. വോളൻ്റിയർമാരുടെ പങ്കാളിത്തം നിർബന്ധിതമല്ല. പഠനത്തിന് തടസം ഉണ്ടാവാത്ത രീതിയിൽ സ്വമേധയാ തയ്യാറാവുന്ന വിദ്യാർത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ERO ഉദ്ദേശിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകാൻ കുട്ടികൾക്ക് നൽകുന്ന ഒരു അവസരമാണെന്നും ആയിരുന്നു രത്തൻ യു ഖേൽക്കറിന്റെ ന്യായീകരണം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال