കെ എസ് ആർ ടി സിയ്ക്ക് പുതിയ വോൾവോ 9600SLX ബസുകൾ കേരളത്തിലെ നിരത്തുകളിലേക്ക് ഉടൻ എത്തും: കെ ബി ഗണേഷ് കുമാർ


തിരുവനന്തപുരം: കെ എസ് ആർ ടി സിയ്ക്ക് വേണ്ടി പുത്തൻ പുതിയ വോൾവോ 9600SLX ബസുകൾ കേരളത്തിലെ നിരത്തുകളിലേക്ക് ഉടൻ എത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ബസിന്റെ ചിത്രങ്ങൾ ആദ്യമായി പങ്കുവച്ചത്. കെ എസ് ആർ ടി സി യുടെ കേരളപ്പിറവി സമ്മാനം എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബസിന്റെ അകത്തെ സൗകര്യങ്ങളോ റൂട്ടോ അടങ്ങിയ അധിക വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال